റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരിലെ ഒൻപത് വയസുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, അമ്മ കസ്റ്റഡിയിൽ

July 4, 2021 - 4:36 pm

ഒൻപത് വയസുകാരി പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞു. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് 04/07/2021 ഞായറാഴ്ച മരിച്ചത്.

കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. വീടിനകത്ത് കുട്ടി കുഴഞ്ഞുവീണു കിടക്കുകയായിരുന്നു. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. അച്ഛന്‍ രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദയ്ക്ക് എതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. അമ്മ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെന്നും പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *