സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ‘ഫൈവ് ഡേ വീക്ക് ‘ ഏര്‍പ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ‘ഫൈവ് ഡേ വീക്ക് ‘ ഏര്‍പ്പെടുത്താന്‍ തീരുമാനം. വി. എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയിലുണ്ടായിരുന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ അഞ്ചു പ്രവൃത്തി ദിവസങ്ങളെന്ന ശുപാര്‍ശയുടെ ചുവടുപിടിച്ചാണ് നീക്കം. ഇത് പ്രകാരം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയും ഞായറും അവധിയാകും.

ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലേക്ക് നല്‍കി. ആദ്യഘട്ടത്തില്‍ ബാങ്കുകളിലേതിനു സമാനമായി രണ്ടും നാലും ശനിയാഴ്ചകള്‍ കൂടി അവധിയാക്കാനാണ് ആലോചന.

ഭരണപരിഷ്‌കാര കമ്മിഷന്റെ നാലാമത് റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് അവധി നല്‍കാന്‍ ശുപാര്‍ശ ചെയ്തത്.ശനിയാഴ്ച കൂടി അവധി നല്‍കിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 12 അവധി കൂടുതലായി ലഭിക്കും.

Share
അഭിപ്രായം എഴുതാം