റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അജ്ഞാത ഫേസ്ബുക്ക് സുഹൃത്തിന്റയും ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന രേഷ്മയുടെയും കഥ സിനിമയാകുന്നു

July 4, 2021 - 3:57 pm

സന്തോഷ് കൈമളിന്റെ തിരക്കഥയിൽ നവാഗതനായ ഷാനു കാക്കൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ ഡേ മിറർ . കരിയില കൂട്ടത്തിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന രേഷ്മയുടെയും അജ്ഞാത ഫേസ്ബുക്ക് സുഹൃത്തിന്റയും കഥപറയുന്ന ഈ ചിത്രം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കൊണ്ട് ഒക്ടോബർ ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കും.


കുടുംബബന്ധങ്ങളെ തകർക്കുന്ന സോഷ്യൽ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളും ഒക്കെ വിഷയമാക്കുന്ന ഒരു ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രമായിരിക്കു മെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

കരിയില കൂട്ടത്തിൽ ചോര കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന സംഭവത്തിൽ രേഷ്മയെ രഹസ്യ ഫേസ്ബുക്ക് കാമുകനായി കബളിപ്പിച്ചത് ആത്മഹത്യചെയ്ത ബന്ധുവായ ആര്യയും സുഹൃത്ത് ഗ്രീഷ്മയു ആണെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച ഈ സംഭവം സിനിമയാകുന്നു എന്ന വാർത്ത പുറത്തു വരുന്നത്.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ രണ്ടു ഭാഷകളിൽ നിന്നുമുള്ള പ്രമുഖ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *