
ഇനി എല്ലാം പഴയപോലെ: എട്ട് മുതല്‍ കേന്ദ്രജീവനക്കാര്‍ക്ക് പഞ്ചിങ് പുനരാരംഭിക്കും
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ബയോമെട്രിക് സംവിധാനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നവംബര്‍ എട്ടുമുതല്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള ഹാജര്‍ രേഖപ്പെടുത്തല്‍ പുനരാരംഭിക്കുമെന്നാണ് കേന്ദ്ര പേഴ്സണ്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം …