യൂറോ കപ്പ് ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ സ്പെയ്ൻ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗില്‍ 02/07/2021 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30നാണ് കളി തുടങ്ങുക.
ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചാണ് സ്വിറ്റ്സർലൻഡ് ക്വാർട്ടർ പോരിനെത്തുന്നത്. അതേസമയം ക്രൊയേഷ്യയെ ഗോൾമഴയിൽ മുക്കി സ്പെയ്നും വരുന്നു. യൂറോയുടെ ചരിത്രത്തിലാദ്യമായി ഇരുവരും നേർക്കുനേർ വരുന്നു എന്നതാണ് കൗതുകം.
യൂറോ കപ്പ് ക്വാർട്ടറിലെ രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ഇറ്റലി സെമി ഫൈനൽ ലക്ഷ്യമിട്ട് ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തെ നേരിടും. മ്യൂണിക്കില്‍ 02/07/2021 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക.
ഒറ്റ ഗോളിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിനെ കെട്ടുകെട്ടിച്ചാണ് ബെൽജിയം ക്വാർട്ടർ പോരാട്ടത്തിനിറങ്ങുന്നത്. അതേസമയം ഓസ്ട്രിയൻ വെല്ലുവിളി മറികടന്ന് ഇറ്റലിയും വരുന്നു.



