റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടകം

July 2, 2021 - 12:33 pm

കേരളത്തില്‍ നിന്ന കര്‍ണാടകത്തിലേക്ക്‌ വരുന്നവര്‍ക്ക്‌ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടകം. വിമനത്തിലും റെയില്‍വേ, റോഡ്‌ എന്നിവ വഴിയും സംസ്ഥാനത്തേക്ക്‌ വരുന്നവര്‍ക്ക്‌ 72 മണിക്കൂറിനുളളില്‍എടുത്ത ആര്‍ടിപിസിആര്‍ ഗെറ്റീവ്‌ സര്‍ട്ടിഫിക്ക്‌റ്റ്‌ നിര്‍ബന്ധമായും ഹാജരാക്കണം. രണ്ടുഡോസ്‌ വാക്‌സിനെടുത്തവര്‍ പരിശോധനാഫലം ഹാജരാക്കേണ്ടതില്ല.

ഇടക്കിടെ സംസ്ഥാനത്ത്‌ വന്നുപോകുന്ന വ്യാപാരികളും വിദ്യാര്‍ത്ഥികളും രണ്ടാഴ്‌ച കൂടുമ്പോള്‍ പരിശോധന നടത്തണം. ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക്‌ എത്തുന്നവര്‍ക്കും ഇളവ്‌ നല്‍കും. കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കോടക്‌, ചാമരാജ്‌നഗര,എന്നിവിടങ്ങളിലെ ചെക്ക്‌ പോസ്‌റ്റുകളില്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികളെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *