റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നായ്‌ കൂട്ടം ആടുകളെ ആക്രമിച്ചു കൊന്നു

June 30, 2021 - 8:33 am

കല്‍പ്പറ്റ: ചെന്നായ്‌ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ആദിവാസി കുടുംബത്തിന്റെ ആടുകള്‍ കൊല്ലപ്പെട്ടു. തിരുനെല്ലി ഫോറസറ്റ്‌ ഡിവിഷന്‍ പരിധിയിലെ ചേകാടിയിലെ ആത്താറ്റ്‌ കോളനിയിലെ സികെ ബാബുവിന്റെ ഏഴുമാസം പ്രയമുളള രണ്ട്‌ പെണ്ണാടുകളെയാണ്‌ ചെന്നായ്‌ക്കൂട്ടം ആക്രമിച്ച കൊലപ്പെടുത്തിയത്‌. ചെന്നായ്ക്കള്‍ രണ്ട് ആടുകളെ പൂര്‍ണമായി ഭക്ഷിച്ചു.

2021 ജൂണ്‍ 29ന്‌ ഉച്ചക്ക്‌ രണ്ട്‌ മണിയോടെയായിരുന്നു സംഭവം . കോളനിക്ക് സമീപത്തെ വയലിലും പറമ്പുകളിലുമായി മേയാന്‍ വിട്ടിരുന്ന 16ഓളം വരുന്ന ആട്ടിന്‍ പറ്റത്തെയാണ്‌ ബാബു നോക്കിനില്‍ക്കുമ്പോള്‍ ചെന്നായ്‌ക്കൂട്ടം ആക്രമിച്ചത്‌. കോളനിക്ക്‌ സമീപമുളള വയലിനപ്പുറം വനമാണ്‌ .ഇവിടെനിന്നാണ്‌ ചെന്നായ്‌ക്കള്‍ എത്തിയത്‌. ബാബു ഒച്ചവച്ചെങ്കിലും രണ്ട്‌ ആടുകളെ പൂര്‍ണമായും നഷ്ടപ്പെട്ടു. ഡോക്ടറുടേയും പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും സാക്ഷ്യപത്രം ലഭിക്കുന്ന മുറക്ക്‌ ബാബുവിന്‌ നഷ്ടപരിഹാരം അനുവദിക്കുമെന്ന്‌ അപ്പപ്പാറ ഡെപ്യെൂട്ടി റെയ്‌ഞ്ചര്‍ ജയപ്രസാദ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *