റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ : കഞ്ഞിക്കുഴിയിൽ രക്ഷിതാക്കൾക്കായി ‘ഒപ്പമുണ്ടാകും എപ്പോഴും’ വെബിനാർ

June 28, 2021 - 10:37 pm

ആലപ്പുഴ : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൗമാരക്കാരുടെ മാതാപിതാകൾക്കായി ‘ഒപ്പമുണ്ടാകും എപ്പോഴും’ എന്ന പേരിൽ സ്ത്രീ സൗഹൃദ വെബിനാർ സംഘടിപ്പിക്കുന്നു. 29/6/2021 ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കുന്ന വെബിനാർ സംസ്കൃത സർവ്വകലാശാല തുറവൂർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ. ബിച്ചു എക്സ്. മലയിൽ ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, കുടുംബശ്രീ എ.ഡി.എം.സി
അമ്പിളി അജയകുമാർ എന്നിവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *