കൊല്ലം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സമാഹരിച്ച 61,150 രൂപ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് കൈമാറി. ഡി.ഇ.ഒ. എസ് ജോര്‍ജ്ജ്കുട്ടി, റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ ഡോ. മാത്യു ജോണ്‍, ജൂനിയര്‍ റെഡ് ക്രോസ് ജില്ലാ പ്രസിഡന്റ് ആര്‍.ശിവന്‍ പിള്ള, ജില്ലാ സെക്രട്ടറി അജയകുമാര്‍, ആല്‍ഫാ ജെയിംസ്, എന്‍.പി.മധുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം