റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന പൊലീസ്‌ മേധാവി : സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത്‌ പട്ടികയിൽ

June 25, 2021 - 7:46 am

തിരുവനന്തപുരം:സംസ്ഥാന പൊലീസ്‌ മേധാവി സ്ഥാനത്തേക്ക്‌ യുപിഎസ്‌സി മൂന്നംഗ പാനൽ തയ്യാറാക്കി. വിജിലൻസ്‌ ഡയറക്‌ടർ കെ സുദേഷ്‌കുമാർ, അഗ്‌നിസുരക്ഷാ സേനാ മേധാവി ബി സന്ധ്യ, റോഡ്‌ സുരക്ഷാ കമീഷണർ അനിൽകാന്ത്‌ എന്നിവരാണ്‌ പട്ടികയിൽ. ഇതിൽനിന്ന്‌ ഒരാളെ സംസ്ഥാന സർക്കാരിന്‌ പൊലീസ്‌ മേധാവിയായി നിയമിക്കാം. നിലവിലെ പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ 30ന്‌ വിരമിക്കും. സുദേഷ്‌ കുമാറിന്‌ മാത്രമാണ്‌ ഡിജിപി റാങ്കുള്ളത്‌. ബെഹ്‌റ വിരമിക്കുമ്പോൾ സന്ധ്യയും ഡിജിപിയാകും. അടുത്ത മന്ത്രിസഭായോഗമാണ്‌ പൊലീസ്‌ മേധാവിയെ തീരുമാനിക്കുക. ആദ്യമായാണ്‌ കേരളം ഈ സ്ഥാനത്തേക്ക്‌ യുപിഎസ്‌സി ചുരുക്കപ്പട്ടികയിൽനിന്ന്‌ നിയമനം നടത്തുന്നത്‌.

സംസ്ഥാന സർക്കാർ കൈമാറിയ 12 പേരിൽ ഏറ്റവും സീനിയറായ അരുൺകുമാർ സിൻഹ, ടോമിൻ ജെ തച്ചങ്കരി എന്നിവർ പട്ടികയിലില്ല. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സിൻഹ കേരളത്തിലേക്ക്‌ മടങ്ങുന്നില്ലെന്ന്‌ അറിയിച്ചതിനാൽ ഒഴിവാക്കി. തച്ചങ്കരിയെ ചുരുക്കപ്പട്ടിക തയ്യാറാക്കിയ സമിതി ഒഴിവാക്കി. തുടർന്നാണ്‌ മൂന്നുപേരുടെ പാനൽ തയ്യാറാക്കിയത്‌. കേരളത്തിൽനിന്ന്‌ ചീഫ്‌ സെക്രട്ടറി ഡോ. വി പി ജോ‌യ്‌യും ലോക്‌നാഥ്‌ ബെഹ്‌റയും സമിതിയിൽ അംഗമാണ്‌. യുപിഎസ്‌സി ചെയർമാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേന്ദ്ര പൊലീസ്‌ സേനയുടെ ഡയറക്ടറുമാണ് മറ്റ്‌ അംഗങ്ങൾ. യുപിഎസ്‌സി നൽകുന്ന പട്ടികയിൽനിന്ന്‌ ആരെയും സർക്കാരിന്‌ നിയമിക്കാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *