മാനദണ്ഡം പാലിക്കാതെ പോലീസ്‌ , പരാതിയുമായി എംഎല്‍എ

തിരുവനന്തപുരം: കോവിഡ്‌ മാനദണ്ഡം പാലിക്കാതെ ഡിജിപി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നജീബ്‌ കാന്തപുരം എംഎല്‍എ. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉദ്‌ഘാടനത്തോടനുബന്ധിച്ച നടന്ന പരിപാടിയിലാണ്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ഉള്‍പ്പെടെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ കോവിഡ്‌ മാനദണ്ഡം പാലിക്കാതെ പരിപാടികളില്‍ പങ്കെടുത്തത്‌. ഇവയുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട്‌ എംഎല്‍എ മുഖ്യമന്ത്രിക്ക പരാതി നല്‍കി.

മാസ്‌ക്‌ ധരിക്കാതെയും സാമൂഹിക അകലം പാല്‌ക്കാതെയുമാണ്‌ മുപ്പതോളം വരുന്ന പോലീസുകാര്‍ കൂട്ടം കൂടിയത്‌. കോവിഡ്‌ പാശ്ചാത്തലത്തില്‍ നാട്ടിലുടനീളം നിയന്ത്രണങ്ങളും കരുതലും നിലനില്‍ക്കുകയും സംസ്ഥാനത്ത്‌ ആരാധനാലയങ്ങള്‍ പോലും ഇതുവെര തുറക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോലീസിന്റേത് ഗുരുതരമായ വിഴ്‌ചയാണെന്ന്‌ എംഎല്‍എ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം നിലമ്പൂരിലെ മൂത്തേടത്ത്‌ മകന്റെ വീട്ടിലേക്ക്‌ നടന്നുപോകുന്ന 85 വയസ്‌ പിന്നിട്ട വൃദ്ധയായ ഉമ്മയെ റോഡില്‍ തടഞ്ഞുനിര്‍ത്തി പിഴ ചുമത്തുകയും ഇവരുടെ വീഡിയോ എടുത്ത്‌ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച്‌ അവഹേളിക്കുകയും ചെയ്‌ത സംഭവം ചര്‍ച്ചയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →