റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ്: രണ്ട് ലക്ഷം കോടി നഷ്ടത്തിന് സാധ്യത ആര്‍.ബി.ഐ.

June 18, 2021 - 10:53 am

ന്യൂഡല്‍ഹി: ണ്ടാംതരംഗം ഉപഭോക്തൃ ആവശ്യകതയെ ബാധിച്ച കൊവിഡ് രണ്ടാംതരംഗം വന്ന 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കാര്‍ഷിക, വ്യാവസായിക ഉല്‍പാദനത്തിലും കയറ്റുമതിയിലും കാര്യമായ ഇടിവ് സംഭവിക്കാതേ പിടിച്ചുനിന്നതും ആര്‍.ബി.ഐയുടെ പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാണ്. നഷ്ടം നേരിട്ടു ആഭ്യന്തര വളര്‍ച്ചയില്‍ പ്രതിഫലിക്കണമെന്നില്ല. എന്നാല്‍ വളര്‍ച്ചയുടെ വേഗം കുറയാന്‍ കാരണമാകും.ആര്‍.ബി.ഐയടക്കം വിവിധ റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം താഴ്ത്താനുള്ള കാരണവും ഇതാണ്. ആര്‍.ബി.ഐ. നടപ്പുവര്‍ഷത്തെ വളര്‍ച്ചാ അനുമാനം 10.5 ശതമാനത്തില്‍നിന്ന് 9.5 ശതമാനമായാണ് താഴ്ത്തിയത്. ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍.ബി.ഐ. ഇക്കാര്യം വ്യക്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *