ന്യൂഡല്‍ഹി: പ്രതിരോധ സേനയെ സഹായിക്കാന്‍ ഇനി ഇന്ത്യന്‍ റെയില്‍വേയും. ഹെവി ടാങ്കുകളും മറ്റ് ആയുധങ്ങളും വഹിച്ച് ചരക്ക് ഇടനാഴിയിലൂടെ ഇന്ത്യന്‍ സേന കഴിഞ്ഞ ദിവസം ട്രെയിന്‍ ഓടിച്ചതോടെയാണിത്. ഹരിയാനയിലെ റെവാറി മുതല്‍ രാജസ്ഥാനിലെ ഫുലേര വരെയാണ് തിങ്കളാഴ്ച ട്രയല്‍ റണ്‍ വിജയകരമായി നടത്തിയത്. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡും (ഡി.എഫ്.സി.സി.എല്‍) ഇന്ത്യന്‍ റെയില്‍വേയുമായുള്ള കരസേനയുടെ ധാരണ, സായുധ സേനയുടെ ആയുധ ശേഖര ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പ്രത്യേക ട്രെയിനിന്റെ വിശദാംശങ്ങള്‍ പുറത്തവിടവെ റെയില്‍വേ അറിയിച്ചു.



