തൊടുപുഴ: തദ്ദേശ സ്വയം ഭരണ വകുപ്പ ക്ഷീരസംഘങ്ങള്‍ വഴി നടപ്പാക്കി വരുന്ന കാലിത്തീറ്റ വിതരണ പദ്ധതിക്കായി കേരളാ ഫീഡ്‌സ്, മില്‍മ എന്നിവയില്‍ നിന്ന വാങ്ങുന്ന കാലിത്തീറ്റക്കുപുറമേ സ്വകാര്യ കമ്പനികള്‍ ഉദ്‌പ്പാദിപ്പിക്കുന്ന കാലിത്തീറ്റകളും വാങ്ങാന്‍ ക്ഷീര സംഘങ്ങള്‍ക്ക അനുമതി .കേരള ഫീഡ്‌സ് ,മില്‍മ എന്നിവയില്‍ നിന്നുളള നോണ്‍ അവൈലബിള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ഇ-ടെൻഡർ നടപടിവഴി സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വാങ്ങാനാണ് ഉത്തരവ്. മുന്‍കാല ഉത്തരവ് ഭേതഗതി ചെയ്‌താണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്.
തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായുളള കാലിത്തീറ്റ വിതരണത്തിനും മറ്റും ഇനി മുതല്‍ സ്വകാര്യ മേഖലയില്‍ നിന്നുളള കാലിത്തീറ്റ വാങ്ങാനാവും. നിലവില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള കേരളാ ഫീഡ്‌സും മില്‍മയും ഉദ്‌പ്പാദിപ്പിക്കുന്ന കാലിത്തീറ്റയാണ് ക്ഷീരസംഘങ്ങള്‍ വഴി വിതരണം ചെയ്യുന്നത്. ഇനിമുതല്‍ ഇതിനേക്കാള്‍ വിലകുറഞ്ഞ സ്വകാര്യ കമ്പനിയുടെ ഉദ്‌പ്പന്നങ്ങള്‍ ഗുണനിലവാരം ഉറപ്പാക്കി ഇ-ടെന്റര്‍ മുഖേന വാങ്ങാന്‍ കഴിയും. കേരളാ ഫീഡ്‌സാണ് കാലിത്തീറ്റ വിതരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.