കൊച്ചി: ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടില്‍ പോലീസിന്റെ പിടിയിലായി .തൃശൂര്‍ മുണ്ടൂരില്‍ അയ്യന്‍കുന്ന് എന്ന സ്ഥലത്ത് വനത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാരുടെ കൂടി സഹായത്തോടെ പോലീസ് വനത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. നൂറിലേറെ നാട്ടുകാരാണ് തെരച്ചിലില്‍ പങ്കെടുത്തത്. തൃശൂര്‍ മെഡിക്കല്‍കോളേജ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോയി. പിന്നീട് കൊച്ചിയിലേക്കെത്തിക്കും. വനത്തിനുളളില്‍ പോലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. കേസ് ഉണ്ടാകുന്നതിന് മുമ്പുതന്നെ വല്ലപ്പോഴും ഒരിക്കല്‍ മാത്രമേ മാര്‍ട്ടിന്‍ വീട്ടിലെത്താറുളളുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടില്‍ കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപെടുന്ന ദശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ 2021് ജൂണ്‍ 8ാംതീയതി രാവിലെ നാലുമണിയോടെ യാണ് മാര്‍ട്ടിന്‍ ജോസഫ് കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപെട്ടത്. അയാളുടെ സുഹൃത്തിന്റെ ഫ്‌ളാറ്റാണിത്. ഇതിനിടെ ഇയാളെ രക്ഷപെടാനും ഒളിത്താവളം ഒരുക്കാനും സഹായിച്ച മൂന്ന് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് തെയ്‌തിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ പോലീസില്‍ പരാതി നല്‍കിയ യുവതിയെ മാത്രമല്ല മറ്റൊരു യുവതിയെയും മാര്‍ട്ടിന്‍ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തന്നെ ഫ്‌ളാറ്റില്‍ കയറിവന്ന് മര്‍ദ്ദിച്ചിട്ടുളളതായി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസറ്റര്‍ ചെയ്‌തു.
2021 മാര്‍ച്ചിലാണ് മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കുന്നത്. ദേഹത്ത് ഗുരുതരമായ പരിക്കുകളുമായി മാര്‍ട്ടിനുമൊത്ത് താമസിച്ചിരുന്ന കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപെട്ടോടിയാണ് ഇവര്‍ പോലീസിന് പരാതി നല്‍കിയത്. എന്നാല്‍ അന്നുമതല്‍ പ്രതിയെപിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുകയായിരുന്നു. ഒടുവില്‍ യുവതിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പോലീസ് അനങ്ങിയത്.
എറണാകുളത്ത് ജോലിചെയ്യുമ്പോഴാണ് പ്രതിയുമായി യുവതി പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്‌ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിന്‍ ജോസഫിനൊപ്പം യുവതി താമസം ആരംഭിച്ചത്. ഇതിനിടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ യുവതി ശ്രമിച്ചതാണ് മാര്‍ട്ടിനെ പ്രകോപിപ്പിച്ചത്. ഇയാള്‍ യുവതിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ചിരുന്നു. ക്രൂരമായ പീഡനത്തിനൊടുവില്‍ ഇയാള്‍ ഭക്ഷണം വാങ്ങാന്‍ രുറത്തുപോയസമയത്താണ് യുവതി രക്ഷപെട്ടോടി പോലീസില്‍ എത്തിയത്.മാര്‍ട്ടിന്‍ മനോരോഗിയാണെന്നും ഇരകളെ ക്രൂരമായി പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന തരം മനുഷ്യനാണെന്നും കൊച്ചിസിറ്റി പോലീസ് കമ്മീഷണര്‍ എച്ച് നാഗരാജു വ്യക്തമാക്കുന്നു.



