റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത്‌ ജൂണ്‍ 16മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

June 11, 2021 - 7:15 am

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 2021 ജൂണ്‍ 16 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. ജൂണ്‍ 16,17 തീയതികളിലായി 9 ട്രെയിനുകളാണ്‌ സര്‍വീസ്‌ ആരംഭിക്കുന്നത്‌. സംസ്ഥാനത്തിന്‌ പുറത്തേക്ക്‌ സര്‍വീസ്‌ നടത്തുന്ന ട്രെയിനുകളായിരിക്കും ഇപ്പോള്‍ ആരംഭിക്കുക.ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്‌ വരുത്തിയ സാഹചര്യത്തിലാണ്‌ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്‌.

മംഗലാപുരം- കോയമ്പത്തൂര്‍- മംഗലാപുരം, മംഗലാപുരം -ചെന്നെ-മംഗലാപുരം വെസ്റ്റ്‌ കോസ്‌റ്റ്‌, മംഗലാപുരം -ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്‌റ്റ്‌, ചെന്നെ-തിരുവനന്തപുരം -ചെന്നൈ സൂപ്പര്‍ഫാസറ്റ്‌, ചെന്നൈ-തിരുവനന്ദപുരം -ചെന്നെ വീക്ക്‌ലി സൂപ്പര്‍ഫാസറ്റ്‌, ചെന്നൈ-ആലപ്പുഴ-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്‌, മൈസൂരു-കൊച്ചുവേളി-മൈസൂരു എക്‌സ്‌പ്രസ്‌, ബംഗളൂരു-എറണാകുളം -ബംഗളൂരു സൂപ്പര്‍ഫാസറ്റ്‌, എറണാകുളം-കാരക്കല്‍-എറണാകുളം എക്‌സ്‌പ്രസ്‌ എന്നീ ട്രെയിനുകളാണ്‌ സര്‍വീസ്‌ പുനരാരംഭിക്കുന്നത്‌.

ആദ്യ ഘട്ടത്തില്‍ ലോക്‌ഡൗണിന്‌ മുന്നോടിയായി 30 സര്‍വീസുകളായിരുന്നു റെയില്‍വേ റദ്ദാക്കിയത്‌. കോവിഡ്‌ വ്യാപനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും പരിഗണിച്ചായിരുന്നു. റെയില്‍വേയുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *