ബംഗളൂരു: കൊവിഡ് വൈറസ് മഹാമാരി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യും മുന്‍പ് തന്നെ ചൈന വാക്സിന് തയ്യാറാക്കിയിരുന്നതായി നിഗമനം. വൈറസ് മഹാമാരിയായി പടരാനുള്ള സാധ്യത മുന്നില്‍ കണ്ട് ചൈന വാക്സിന് നിര്‍മ്മിക്കാന്‍ നേരത്തെ തയ്യാറെടുത്തിരുന്നുവെന്നാണ് വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസറും ക്ലിനിക്കല്‍ വൈറോളജി വിഭാഗം മേധാവിയുമായ ഡോ. ടി. ജേക്കബ് ജോണ്‍ പറയുന്നത്. 140 കോടി ജനസംഖ്യയുള്ള ചൈനയില്‍ 2019 ഡിസംബര്‍ മുതല്‍ വെറും 91,300 കോവിഡ് പോസിറ്റീവ് കേസുകളും 4,636 മരണങ്ങളും മാത്രമാണ് രേഖപ്പെടുത്തയത്. കേസുകളുടെ എണ്ണത്തില്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍ 98 ആം സ്ഥാനത്താണ് ചൈനയുള്ളത്. അതിനാല്‍ തന്നെ കൊവിഡ് വൈറസിന്റെ ഉത്ഭവം വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തന്നെയായിരിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. കൂടാതെ കൊവിഡ് പൊട്ടിപുറപ്പെട്ട് വെറും രണ്ട് മാസത്തിനുള്ളില്‍, 2020 ഫെബ്രുവരി 24 മുതല്‍ ചൈനീസ് യുവ ശാസ്ത്രജ്ഞന് വാക്സിന് ലൈസന്‍സിനായി അപേക്ഷിച്ചതും അദ്ദേഹം ചൂണ്ടികാട്ടുന്നു. ഇത്ര വേഗത്തില്‍ വാക്സിന് ഉണ്ടാക്കുന്നത് വിശ്വസനീയമല്ല. അതിനാല്‍ ഒരു വര്‍ഷം മുമ്പെങ്കിലും നേരത്തെ വാക്സിന് നിര്‍മ്മാണം അവര്‍ ആരംഭിച്ചിരിക്കണം. പിന്നീട് ആ ഗവേഷകന് മരിച്ചതും ദുരുഹമാണ്. ചൈന എന്തോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സംശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




