റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുതിര്‍ന്ന മുഴുവന്‍ പേരും വാക്സിനേഷനേഷനെടുത്ത രാജ്യത്തിലെ ആദ്യത്തെ ഗ്രാമമായി വിയാന്‍

June 10, 2021 - 12:04 pm

ശ്രീനഗര്‍: 18 വയസിന് മുകളിലുള്ള മുഴുവന്‍ ആളുകളും വാക്സിനേഷന് വിധേയമായി ജമ്മു കശ്മീരിലെ ബന്ദിപോരയിലെ വിയാന്‍ ഗ്രാമം. പ്രായപൂര്‍ത്തിയായ മുഴുവന്‍ ജനങ്ങളും വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്ന രാജ്യത്തിലെ ആദ്യത്തെ ഗ്രാമം കൂടിയാണ് ബന്ദിപോരയിലെ വിയാന്‍.

ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനപരിശ്രമത്തിലൂടെയാണ് ഇത് നേടാനായതെന്നും 362 പേരാണ് ബന്ദിപോരയില്‍ കഴിയുന്നതെന്നും അധികൃതര്‍ പറയുന്നു. ബന്ദിപോര ഹെഡ്ക്വാട്ടേഴ്സില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് വിയാന്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇന്റര്‍നെറ്റ് സൗകര്യം പോലുമില്ലാത്ത ഗ്രാമങ്ങളില്‍ വാക്സിനേഷന്‍ നടത്തുന്നത് ബുദ്ധിമുട്ടേറിയ പ്രവര്‍ത്തനമായിരുന്നുവെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബഷീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. 45 വയസിന് മുകളില്‍ പ്രായമുള്ള 70 ശതമാനത്തിലധികം പേരും ജമ്മു കശ്മീരില്‍ വാക്സിനേഷന് വിധേയരായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *