റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

44 കോടി ഡോസ് കോവീഷീല്‍ഡ്, കോവാക്സിന്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി കേന്ദ്രം

June 9, 2021 - 1:37 pm

സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 25 കോടി ഡോസ് കോവിഷീല്‍ഡും ഭാരത് ബയോടെക്കില്‍നിന്ന് 19 കോടി ഡോസ് കോവാക്സിനും വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി.18-44 പ്രായക്കാരുടെ വാക്സിനേഷന്‍ ചുമതല സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് ഏറ്റെടുത്തതിനു പിന്നാലെയാണു നടപടി. വിലയുടെ 30 ശതമാനം രണ്ടു കമ്പനികള്‍ക്കും മുന്‍കൂറായി നല്‍കി.

ഡിസംബറിനു മുമ്പായി ഇതു ലഭ്യമാകും. റഷ്യന്‍ നിര്‍മിത സ്പുട്നിക് വാക്സിന് ഉപയോഗാനുമതി നല്‍കിയെങ്കിലും ഗണ്യമായ ലഭ്യതയ്ക്കു സാധ്യതയില്ലെന്നാണു കണക്കുകൂട്ടല്‍.ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍-ഇ കമ്പനിയില്‍നിന്ന് 30 കോടി ഡോസ് വാക്സിന്‍ വാങ്ങാന്‍ 1,500 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചിരുന്നു. ആശാവഹമായ രണ്ടു ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞ ബയോ-ഇ വാക്സിന്റെ പരീക്ഷണം തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *