റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാണ്‍പൂരില്‍ വാഹാനാപകടത്തില്‍ 17 മരണം

June 9, 2021 - 1:40 pm

ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍-അലഹബാദ് ദേശീയപാതയില്‍ ബസ് ഓട്ടോയിലിടിച്ച് 17 മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്നും ഇവരെ ലാല ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് സൂപ്രണ്ട് അഷ്ടഭുജ പ്രസാദ് സിങ് പറഞ്ഞു.
കാണ്‍പൂരിലെ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര സഹായം നല്‍കാനും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *