റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വന്തം പേടകത്തില്‍ ബഹിരാകാശയാത്രക്കൊരുങ്ങി ജെഫ് ബെസോസ്

June 8, 2021 - 11:43 am

ന്യൂഡല്‍ഹി: ലോകകോടീശ്വരനും ആമസോണ്‍ സി.ഇ.ഒയുമായ ജെഫ് ബെസോസ് അടുത്തമാസം ബഹിരാകാശത്തേക്ക് ടൂര്‍ പോവുന്നു. സ്വന്തം സ്‌പേസ് കമ്പനി നിര്‍മിച്ച റോക്കറ്റ് ഷിപ്പായ ബ്ലൂ ഒറിജിെന്റ പേടകമായ ന്യൂ ഷെപാര്‍ഡിലായിരിക്കും ഇളയ സഹോദരന്‍ മാര്‍ക്ക് ബെസോസിന്റെ കൂടെയുള്ള യാത്ര. ഇത് നടന്നാല്‍ റോക്കറ്റ് യാത്ര നടത്തുന്ന ആദ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ നിര്‍മാതാവ് കൂടിയാകും ജെഫ് ബെസോസ്. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിെന്റ ആദ്യ ബഹിരാകാശയാത്ര കൂടിയാണിത്. ജൂലൈ 20നാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു വയസുള്ള നാള്‍തൊട്ടേ ബഹിരാകാശ യാത്രയെക്കുറിച്ച് സ്വപ്നം കണ്ടിരുന്നുവെന്നാണ് വിവരം അറിയിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ജെഫ് ബെസോസ് കുറിച്ചത്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനൊപ്പമുള്ള ഏറ്റവും വലിയ സാഹസികകൃത്യത്തിനാണ് ഒരുങ്ങുന്നതെന്നും ബെസോസ് യാത്രയെ വിശേഷിപ്പിക്കുന്നു. അതേസമയം, ശതകോടീശ്വരന്‍ മുമ്പ് ആമസോണ്‍ സി.ഇ.ഒ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന സൂചനയുണ്ട്.59 അടി ഉയരമുള്ള റോക്കറ്റിലാണ് ആറു സീറ്റുള്ള പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിക്കുക. റോക്കറ്റില്‍നിന്ന് ബന്ധം വിച്ഛേദിച്ച ശേഷം ഭൂമിയില്‍നിന്ന് 60 മൈല്‍(ഏകദേശം 96 കി.മീറ്റര്‍) അകലെ വരെ പറന്ന് ബഹിരാകാശത്തിെന്റ തൊട്ടടുത്തുവരെയെത്തും ബെസോസിനെയും വഹിച്ചുകൊണ്ട് പറക്കുന്ന പേടകമെന്ന് ബ്ലൂ ഒറിജിന്‍ അവകാശപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *