കൊറോണ വൈറസ്‌ വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചതെന്ന്‌ പഠനം

ലണ്ടന്‍: കൊറോണ വൈറസ്‌ ചൈനയിലെ ശാസ്‌ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചതാണെന്നുളള പുതിയ പഠനം പുറത്തുവന്നു. കൊറോണ വൈറസ്‌ സാര്‍സ്‌ കോവ്‌ 2 വൈറസിന്‌ വിശ്വസനീയമായ സ്വാഭാവിക മുന്‍കാമികളില്ലെന്നും പഠനം വ്യക്തമാക്കുന്നു. വൈറസ്‌ വവ്വാലുകളില്‍ നിന്ന ഉത്ഭവിച്ചതെന്ന്‌ വരുത്തി തീര്‍ക്കുന്നതിന്‌ റിവേഴ്‌സ്‌ എഞ്ചിനീയറിംഗ്‌ നടത്തിയെന്നും പഠനത്തില്‍ പറയുന്നു.

ബ്രിട്ടീഷ്‌ പ്രൊഫസര്‍ ആന്‍ഗസ്‌ ഡാന്‍ഗ്ലൈഷ്‌ ,നോര്‍വെ ശാസ്‌ത്രജ്ഞന്‍ ഡോ. ബിര്‍ജെന്‍ സോറെന്‍സന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ്‌ പുതിയ കണ്ടെത്തല്‍ .ചൈനയിലെ ഗുഹകളിലെ വവ്വാലുകളില്‍ സാധാരണ കാണുന്ന വൈറസില്‍ മുനകള്‍ പിടിപ്പിച്ച്‌ മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു. വൈറസിന്‍റെ മുനകളില്‍ പോസിറ്റീവ്‌ ചാര്‍ജുളള നാല്‌ അമിനോ ആസിഡുകളുണ്ട്‌. മനുഷ്യ ശരീരത്തിലെ നെഗറ്റീവ്‌ ചാര്‍ജുളള ഭാഗങ്ങളില്‍ ഇവ പറ്റിപ്പിടിച്ച കയറുകയും വൈറസ്‌ ബാധയുണ്ടാക്കുകയും ചെയ്യും.

ഒരു നിരയില്‍ പോസിറ്റീവ്‌ ചാര്‍ജുളള നാല്‌ അമിനോ ആസിഡ്‌ സ്വാഭാവികമായി ഉണ്ടാകാന്‍ സാധ്യതയില്ല. അത്‌ കൃത്രിമമായി മാത്രമേ ഉണ്ടാക്കാന്‍ സാധിക്കൂ. സ്വാഭാവിക വൈറസ്‌ ബാധ തനിയെ കുറയും. പിന്നീട്‌ ബാധിച്ചാലും ഗുരുതരമാവുകയില്ല. എന്നാല്‍ കോവിഡിന്‍റെ കാര്യത്തില്‍ ഇത്‌ സംഭവിക്കുന്നില്ലെന്നും പഠനം പറയുന്നു.

പ്രഥമീക പഠനങ്ങള്‍ അവതരിപ്പിച്ചെങ്കിലും പ്രമുഖ ശാസ്‌ത്രജ്ഞന്മാരും മാധ്യമങ്ങളും തളളിക്കളഞ്ഞെന്നും ഡാല്‍ഗ്ലൈഷ്‌ ,സോറെന്‍സന്‍ എന്നിവര്‍ പറഞ്ഞു. വിവിരങ്ങള്‍ മറച്ചുവച്ചുവെന്നും നശിപ്പിച്ചുവെന്നും വുഹാനിലെ ലാബുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പ്രതികരിച്ചവരെ നിശബ്ദരാക്കിയെന്നും പഠനം കുറ്റപ്പെടുത്തുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →