റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: വാക്‌സിന്‍ മിഷന്റെ ഭാഗമായി കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ യുഎസ് സന്ദര്‍ശനത്തില്‍ ചൈനയും ചര്‍ച്ചാ അജണ്ടയായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ജയ്ശങ്കറിന്റെ യുഎസ് സന്ദര്‍ശനത്തില്‍ വളരെയധികം സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. ക്വാഡ് സഖ്യം, യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തം, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നിവയായിരുന്നു ഇതില്‍ ചിലത്. യുഎസും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം നിര്‍ണായകവും ശക്തവും ഉല്‍പാദനക്ഷമവുമാണെന്നും ചര്‍ച്ചയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, യുഎസ് വ്യാപാര പ്രതിനിധികള്‍ കാതറിന്‍ തായ്, ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ അവില്‍ ഹെയ്ന്‍സ് എന്നിവരുമായാണ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയത്. യു എസ് സര്‍ക്കാരിന്റെ ഒരു ഡസനോളം വകുപ്പുകളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലും യുഎസ് ഇന്ത്യ സ്ട്രാറ്റജിക് ആന്റ് പാര്‍ട്ണര്‍ഷിപ്പ് ഫോറവും സംഘടിപ്പിച്ച യോഗത്തില്‍ ബിസിനസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും ജയ്ശങ്കര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *