ലക്ഷദ്വീപ്: ലക്ഷദ്വീപ് കളക്ടറുടെ വിശദീകരണം സര്‍വകക്ഷിയോഗം ഐക്യകണ്ഠേന തളളി. ഓണ്‍ലൈന്‍വഴിയാണ് യോഗം ചേര്‍ന്നത്. ബിജെപി ഉള്‍പ്പെട്ട സര്‍വകക്ഷിയോഗമാണ് കളക്ടറുടെ വിശദീകരണം തളളിയത്.2021 മെയ് 27ന് കൊച്ചിയിലാണ് ലക്ഷദ്വീപ് കളക്ടര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വിശദീകരണം നടത്തിയത്.
മറ്റെന്നാള്‍ വീണ്ടും യോഗം ചേര്‍ന്ന് സര്കക്ഷികളും ഉള്‍പ്പെട്ട സ്റ്റിയറിംഗ് കമ്മറ്റി രൂപീകരിക്കും. ഒരിക്കല്‍കൂടി അഡ്മിനിസ്ട്രേറ്ററെ കണ്ട് വിയോജിപ്പുകള്‍ അറിയിച്ചശേഷം തുടര്‍ പ്രക്ഷോഭങ്ങളിലേക്ക് കടക്കും. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാട് ലക്ഷദ്വീപ് ബിജെപി ആവര്‍ത്തിച്ചു. അതേസമയം ബീഫും ചിക്കനും കിട്ടാനില്ലെന്ന വാദം തെറ്റാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. അഡ്മിനിസ്ട്രേറ്റര്‍ നിയമ പരിഷ്ക്കാരങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധത്തിനൊപ്പം നില്‍ക്കുമെന്ന് ബിജേപി നേതാക്കള്‍ അറിയിച്ചു.
ലക്ഷദ്വീപിന്റെ വികസനത്തിനും ജനങ്ങളുടെ നന്മക്കുമാണ് പുതിയ പരിഷ്ക്കാരമെന്നും കലക്ടര്‍ വാദിച്ചു. കളക്ടര്‍ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ഖോഡ പട്ടേലിന്റെ നടപടികള്‍ക്കെതിരെ സമര പരിപാടികള്‍ ആലോചിക്കാനാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്.




