റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവ ഛായാഗ്രാഹകൻ ദിൽഷാദ് കോവിഡ് ബാധിച്ച് അന്തരിച്ചു

May 27, 2021 - 7:28 pm

മുംബൈ: സുപ്രസിദ്ധ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ശിഷ്യനും യുവ ഛായാഗ്രഹകരിൽ ഏറെ ശ്രദ്ധേയനുമായ ദിൽഷാദ് (പിപ്പിജാൻ) കോവിഡ് ബാധിച്ച് അന്തരിച്ചു. മുംബൈയിൽ ചികിത്സയിലായിരുന്ന ദിൽഷാദിന്റെ മരണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി തുടങ്ങിയ ഭാഷാ ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചിട്ടുള്ള ദിൽഷാദിന് കപിൽ ശർമ്മ പ്രധാന വേഷത്തിലെത്തിയ അബ്ബാസ് മസ്താൻ ചിത്രമായ കിസ് കിസ്കോ പ്യാർ കരു എന്ന ചിത്രത്തിന് ശേഷം പുതിയ തെലുങ്ക് ചിത്രത്തിന്റെ പണി പുരയിലായിരുന്നപ്പോഴാണ് കോവിഡ് ബാധിക്കുന്നത്.

ഹിന്ദി സിനിമയിലെ സിനിമാട്ടോഗ്രാഫർ രവിയാദവിനൊപ്പം ടാർസൻ – ദ വണ്ടർ കാർ, 36 ചീന ടൗൺ, റെയ്സ് തുടങ്ങിയ ചിത്രങ്ങളിൽ ഓപ്പറേറ്റിംഗ് ക്യാമറാമാൻ ആയി പ്രവർത്തിച്ച ദിൽഷാദ് പിന്നീട് ദ വെയിറ്റിംഗ് റും എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *