റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടോമിന്‍ തച്ചങ്കരി മനുഷ്യാവകശ കമ്മീഷനിലേക്ക്‌

May 27, 2021 - 8:51 am

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്തുനിന്ന്‌ മാറ്റി. മനുഷ്യാവകാശ കമ്മീഷനിലാണ്‌ പുതിയ നിയമനം നല്‍കിയിരിക്കുന്നത്‌. മനുഷ്യാവകാശ കമ്മീഷനിലെ അന്വേഷണ വിഭാഗം മേധാവിയായിട്ടാണ്‌ നിയമനം. വിജിലന്‍സ്‌ ഡയറക്‌റുടേതിന്‌ സമാനമായ തസ്‌തിക സൃഷ്‌ടിച്ചാണ്‌ തച്ചങ്കരിക്ക്‌ നിയമനം നല്‍കിയിരിക്കുന്നത്‌.

ഇതാദ്യമായാണ്‌ ഡിജിപി റാങ്കിലുളള ഉദ്യോഗസ്ഥന്‍ മനുഷ്യാവകാശ കമ്മീഷനിലെത്തുന്നത്‌. നേരത്തെ ഡിജിപിയായി തച്ചങ്കരിയെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായി്രുന്നു. ഇതിനിടെയാണ്‌ തച്ചങ്കരിയെ മനുഷ്യവകാശ കമ്മീഷനില്‍ നിയമിക്കുന്നത്‌.

ബി അശോക്‌ വീണ്ടും ഊര്‍ജവകുപ്പ്‌ സെക്രട്ടറിയാകും. ഷര്‍മിള മേരി കായിക വകുപ്പു സെക്രട്ടറിയായും ചുമതലയേല്‍ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *