റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിർവ്വ​ഹിക്കുന്ന വ്യക്തിയാണ് വി ഡി സതീശനെന്ന് രമേശ് ചെന്നിത്തല

May 24, 2021 - 11:48 am

തിരുവനന്തപുരം: പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിർവ്വ​ഹിക്കുന്ന വ്യക്തിയാണ് പുതിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് സ്ഥാനമൊഴിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അർഹതപ്പെട്ട പല സ്ഥാനങ്ങളും കിട്ടാതെ പോയ വ്യക്തിയാണ് സതീശനെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 24/05/21 തികളാഴ്ച രാവിലെ ചെന്നിത്തല സതീശനെ സന്ദർശിച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോവും. ചെന്നിത്തല വ്യക്തമാക്കി.

”കഴി‍ഞ്ഞ അഞ്ച് വർഷത്തിനിടെ കേരളാ നിയമസഭയിൽ പ്രശോഭിക്കുന്ന സാമാജികവായി പ്രവർത്തിക്കാൻ‌ സതീശന് കഴിഞ്ഞിട്ടുണ്ട്. ഇക്കാലയളവിൽ ഏൽപ്പിച്ച ചുമതലകൾ ഭം​ഗിയായി പ്രതിപക്ഷത്തിന് വേണ്ടി അദ്ദേഹം ഉയർത്തിപ്പിടിക്കുകയും ചെയ്തു. അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ വ്യക്തിയാണ് വിഡി സതീശൻ. എന്നാൽ പാർട്ടിക്ക് വേണ്ടി നിലകൊണ്ട നേതാവായി അദ്ദേഹം എപ്പോഴും നിലകൊണ്ടു. ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥമായി നിറവേറ്റി. ഇതിന് ലഭിച്ച അം​ഗീകാരമാണ് പുതിയ പദവി.

സോണിയാ ​ഗാന്ധിയുടെ തീരുമാനം പ്രശംസനീയമാണ്. ഞങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുപോകും.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് യുഡിഎഫും കോൺ​ഗ്രസും മുന്നോട്ടുപോകുന്നത്. എന്റെ കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ . അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”

രമേശ് ചെന്നിത്തല പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *