റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തകര്‍ച്ചയെ നേരിടു അലൂമിനിയം മേഖലക്ക്‌ ഇളവുകള്‍ നല്‍കണമെന്ന്‌ എഡിഎഫ്‌

May 21, 2021 - 11:06 am

കൊച്ചി: ഉദ്‌പ്പന്നങ്ങളുടെ വിലക്കയറ്റവും, കോവിഡ്‌ സാഹചര്യങ്ങളും,നിര്‍മ്മാണ മേഖലയിലെ തകര്‍ച്ചയും മൂലം ആയിരക്കണക്കിന്‌ തൊഴിലാളികളും വ്യാപാരികളും പ്രതിസന്ധിയെ നേരിടുകയാണെന്ന്‌ അലൂമിനിയം ഡീലേഴ്‌സ്‌ ഫോറം. അലുമിനിയത്തിനുണ്ടായ വിലക്കയറ്റം 50 ശതമാനത്തിലധികമാണ്‌. ഇതോടൊപ്പം കോവിഡ്‌ വ്യാപനവും ലോക്കഡൗണും വന്നതോടെ തകര്‍ച്ച പൂര്‍ണമായെന്നും പരിഹാരമുണ്ടാക്കാന്‍ അടിയന്തിര നടപടി വേണമെന്നും സംഘടനയുടെ സംസ്ഥാന ഭാരവാഹികളായ ഷജല്‍ മുഹമ്മദ്‌, മധുബെന്‍ അബ്രാഹം, ബൈജു കെ തോമസ്‌ എന്നിവര്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

ലോകക്‌ഡൗണ്‍ കാലത്ത്‌ ജിഎസ്‌ടി ആനുകൂല്യങ്ങള്‍ അനുവദിക്കുക,വായ്‌പാ പലിശ ഇളവ്‌ അനുവദിക്കുക, വാടകയിനത്തിലും ഇലക്ട്രിസിറ്റി ചാര്‍ജ്‌ ഇനത്തിലും ഇളവുകള്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങളും എഡിഎഫ്‌ മുന്നോട്ട്‌ വച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അലുമിനിയം വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക, കെട്ടിട നികുതിയില്‍ ഇളവ്‌ നല്‍കുക, ഫാബ്രിക്കേഷന്‍ തൊഴിലാളികള്‍ക്ക്‌ ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന ഭാരവാഹികള്‍ മുന്നോട്ടുവച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *