തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണ കുറുപ്പ് നിയമിതനായി. കോട്ടയം സ്വദേശിയാണിദ്ദേഹം. മുന്‍ എംപിയും ഏറ്റുമാനൂര്‍ എംഎല്‍യുമായ സുരേഷ് കുറുപ്പിന്റെ സഹോദരനാണ് ഗോപാലകൃഷ്ണ കുറുപ്പ്.
പിണറായി വിജയന് സര്‍ക്കാരിലെ അഡ്വ.ജനറല്‍ സിപിസുധാകര് പ്രസാദ് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. 2016ല്‍ അഡ്വ ജനറല്‍ സ്ഥാനത്തേക്ക് ഗോബാലകൃഷ്ണ കുറുപ്പിനെ പരിഗണിച്ചിരുന്നു.



