റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആന്റിജന്‍ ടെസ്‌റ്റ്‌ വീട്ടില്‍ തന്നെ നടത്തുന്നതിനുളള ടെസ്‌റ്റ്‌ കിറ്റിന്‌ ഐസിഎംആര്‍ അംഗീകാരം

May 20, 2021 - 12:28 pm

പൂനെ: ജനങ്ങള്‍ക്ക്‌ സ്വയം കോവിഡ്‌ പരിശോധിക്കാവുന്ന റാപ്പിഡ്‌ ആന്റിജന്‍ ടെസ്റ്റ്‌ കിറ്റിന്‌ ഐസിഎംആര്‍ അംഗീകാരം നല്‍കി. കിറ്റ്‌ ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗ ലക്ഷണമുളളവര്‍ക്കും രോഗികളുമായി അടുത്ത്‌ സമ്പര്‍ക്കമുളളവര്‍ക്കും മാത്രമേ ഐസിഎംആര്‍ ടെസ്റ്റ്‌ കിറ്റ്‌ നിര്‍ദ്ദേിക്കുന്നുളളു. കിറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം അനുസരിച്ച്‌ പരിശോധന സ്വയം നടത്താം. മൂക്കിലെ സ്രവം ഉപയോഗിച്ചാണ്‌ പരിശോധന നടത്തേണ്ടത്‌.

ഇത്‌ പരിചയപ്പെടുത്താന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിരറക്കും. 15 മിനിട്ടിനുളളില്‍ റിസള്‍ട്ട്‌ ലഭ്യമാകും. പൂനെയിലെ മൈലാബ്‌ ഡിസ്‌കവറി സൊലൂഷന്‍സ്‌ നിര്‍മ്മിച്ച കിറ്റിനാണ്‌ നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്‌. കിറ്റിന്റെ വില 250 രൂപയാണ്‌. പിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നവര്‍ കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന്‌ ഐസിഎംആര്‍ നിര്‍ദ്ദേശിച്ചു. കിറ്റ്‌ യഥേഷ്ടം ലഭ്യമാവുന്നതോടെ പരിശോധനാ നിരക്ക്‌ കൂട്ടിക്കൊണ്ട്‌ രോഗത്തെ നിയന്ത്രിക്കാനാവുമെന്നാണ്‌ കണക്കുകൂട്ടല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *