റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഫറോക്ക് മേഖലയില്‍ ഒരു കോവിഡ് ആശുപത്രി കൂടി

May 19, 2021 - 7:11 pm

കോഴിക്കോട്: ഇ.എസ്.ഐ. ഡയറക്ടറേറ്റിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫറോക്ക് മേഖലയില്‍  കോവിഡ് ആശുപത്രി സജ്ജീകരിച്ചു. നിലവിലെ ഇ.എസ്.ഐ. ആശുപത്രിയെ 100 ഓക്‌സിജന്‍ ബെഡുകളുള്ള കോവിഡ് ആശുപത്രിയാക്കി മാറ്റുകയാണ് ചെയ്തത്. ഓക്‌സിജന്‍ ബെഡുകള്‍ എന്‍.എച്ച്.എം. ഫണ്ട് വിനിയോഗിച്ചാണ് തയ്യാറാക്കിയത്. ഇ.എസ്.ഐ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫിനും പുറമെയുള്ള  ജീവനക്കാരെ എന്‍.എച്ച്.എം നിയമിച്ചിട്ടുണ്ട്. കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നേതൃത്വം വഹിച്ച നിയുക്ത മന്ത്രി മുഹമ്മദ് റിയാസ്, നഗരസഭ സഭ അധ്യക്ഷന്‍, ഭാരവാഹികള്‍, ഇ.എസ്.ഐ- എന്‍.എച്ച്.എം- ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ ജില്ലാ കലക്ടര്‍ സാംബശിവറാവു നന്ദി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *