റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടൗട്ടെ ഗുജറാത്തില്‍: 17 ജില്ലകളിലായി രണ്ട് ലക്ഷത്തിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു

May 18, 2021 - 11:50 am

മുംബൈ: അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ടൗട്ടെ 17/05/21 ഗുജറാത്ത് തീരം തൊട്ടു. മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത്തിലാണ് ടൗട്ടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരം തൊട്ടത്.പേമാരിയും ചുഴലിക്കാറ്റും വന്‍ നാശം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 17 ജില്ലകളിലായി രണ്ട് ലക്ഷത്തിലേറെപ്പേരെയാണുസര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കരസേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്. ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരെ മാത്രമാണു നിയോഗിച്ചതെന്നു ദേശീയ ദുരന്ത നിവാരണ സേന മേധാവി എസ്.എന്‍. പ്രധാന്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും രക്ഷാപ്രവര്‍ത്തനം.അതിനിടെ,മണിക്കൂറില്‍ 114 കിലോമീറ്റര്‍ വേഗത്തിലാണ് ടൗട്ടെ മുബൈ തീരം തൊട്ടത്. 18/05/21 സൗരാഷ്ട്രയിലും ദിയുവിലും കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *