സഹസ്രാര സിനിമാസിന്റ ബാനറിൽ സന്ദീപ് ആർ നിർമ്മാണവും അശോക് ആർ നാഥ് സംവിധാനം നിർവ്വഹിക്കുന്ന റെഡ് റിവർ റിലീസിനൊരുങ്ങുന്നു.
ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ബാലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണനും ബാലുവിന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് എത്തുന്നത് സുധീർ കരമനയുമാണ്.
നായകനായ ബാലുവിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന് പ്രമേയമാകുന്നത്. വ്യത്യസ്തങ്ങളായ മനറിസങ്ങളിലൂടെ കടന്നുപോകുന്ന ബാലുവിനെ തികഞ്ഞ വെല്ലുവിളിയോടെയാണ് വിഷ്ണു ഏറ്റെടുത്തിരിക്കുന്നത്.