തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി കൂടിയായ പിണറായി വിജയൻ രാജ്ഭവനിലെത്തി. ഗവർണറെ കണ്ടു. 15/05/21 ശനിയാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി രാജ് ഭവനിൽ എത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് വർണർക്ക് പിണറായി വിജയൻ ഔദ്യോഗികമായി കത്തും നൽകി.
സിപിഎം, സിപിഐ,കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, എൻസിപി, ജനാദാതൾ എസ്, എൽജെഡി, ഇടത് സ്വതന്ത്രൻമാർ എന്നിവർ സർക്കാർ രൂപീകരണത്തിൽ പിണറായി വിജയനെ വിജയനെപിന്തുണച്ചു കത്ത് നൽകിയിട്ടുണ്ട്.
സർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ ഗവർണർ ഔദ്യോഗികമായി ക്ഷണിക്കുന്നതാണ് ഇനി അടുത്ത ഘട്ടം. ഉടനെ ചേരുന്ന എൽഡിഎഫ് യോഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. എൽഡിഎഫിൽ വകുപ്പുകൾ സംബന്ധിച്ചുള്ള ചർച്ചകൾ 16/05/21 ഞായറാഴ്ച യോടെ പൂർത്തിയാവും.