റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കിയില്‍ കോവിഡ് പ്രതിരോധത്തില്‍ ആശങ്ക

May 13, 2021 - 11:18 am

ഇടുക്കി: മലയോര ജില്ലയായ ഇടുക്കിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 99 ശതമാനം സര്‍ക്കാരാശുപത്രികളിലും രോഗികള്‍ നിറഞ്ഞുവെന്നാണ് കെജിഎംഒ പറയുന്നത്. . വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. രണ്ട് ആശുപത്രികള്‍ മാത്രമാണ് ജില്ലയില്‍ കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ മറ്റ് ആശുപത്രികളും കോവിഡ് ആശുപത്രികളായി മാറ്റാനുളള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

സ്വകാര്യ ആശുപത്രികളിലെ 50 ശതമാനമെങ്കിലും കോവിഡിനായി മാറ്റിവച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നാണ് കെജിഎംഒ യുടെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.39 ആയി കുറഞ്ഞതാണ് നേരിയ ആശ്വാസം. ഇത് ആശ്വസിക്കാനുളള കണക്കല്ലെന്നാണ് കെജിഎംഒ വിലയിരുത്തുന്നത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നേക്കും.കിടക്കകളുടെ എണ്ണം അടക്കം ജില്ലയില്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യങ്ങള്‍ കുറവാണ്.ഇനി പുതിയ രോഗികള്‍ വരുന്ന സമയത്ത് ഉള്‍ക്കൊളളാന്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യമില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *