റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: തടവിൽ കഴിയുന്ന പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുണ്ടെന്ന് കുടുംബം, ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നൽകി

May 12, 2021 - 4:13 pm

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ വിചാരണ തടവുകാരനായി തലോജാ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുണ്ടെന്ന് കുടുംബം. ഇടത് കണ്ണിലെ നീര് കാരണം അദ്ദേഹത്തിന് ഒരു കണ്ണില്‍ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്.

ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മറ്റു ശരീരഭാഗങ്ങളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുന്ന അണുബാധ തലച്ചോറിലേക്ക് പടരാനും അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ടെന്നും ഭാര്യ ജെന്നി റൊവേന 11/05/21 ചൊവ്വാഴ്ച മാധ്യമങ്ങളോടു പറഞ്ഞു. ഹാനിബാബുവിന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്.

അസുഖം കാരണം അദ്ദേഹത്തിന് ഉറങ്ങാനോ, ദിനചര്യകള്‍ പൂര്‍ത്തിയാക്കാനോ സാധിക്കുന്നില്ല. ജയിലിലെ രൂക്ഷമായ ജലക്ഷാമം മൂലം അണുബാധയുള്ള കണ്ണ് വൃത്തിയാക്കാന്‍ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് ഇദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *