റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രോഗവ്യാപനത്തിന് കുറവുണ്ടായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും

May 12, 2021 - 9:49 am

പത്തനംതിട്ട: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പത്തുദിവസം കൂടി നീട്ടാന്‍ സാധ്യത. എന്നിട്ടും രോഗവ്യാപനം കുറയുന്നില്ലെങ്കില്‍ ഈ മാസം മുഴുവനും ലോക്ക്ഡൗണ്‍ തുടരാന്‍ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പും പോലീസും ലോക്ക്ഡൗണ്‍ തുടരണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട് നിലവില്‍ മെയ് 16 വരെയണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആദ്യഘട്ട ലോക്ക് ഡൗണിലൂടെ കോവിഡ് നിയന്ത്രണത്തില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

കോവിഡ് വ്യാപനം ദൈനംദിനം നാല്‍പ്പതിനായിരം കടക്കുന്നതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയര്‍ന്ന് നില്‍ക്കുന്നതും വരും ദിവസങ്ങളിലും സമാനമായ രീതിയില്‍ കോവിഡ് നിലനില്‍ക്കാനുളള സാധ്യതയാണ് കാണിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ തുടരുകയാണ് പ്രതിവിധി.

രാജ്യവ്യാപകമായ ലോക്ഡൗണിനും സാധ്യതയുണ്ട്. ഇപ്പോള്‍തന്നെ തെക്കേ ഇന്ത്യ മുഴുവനും ലോക്ക്ഡൗണിലാണ്. ഓക്‌സിജന്‍ ക്ഷാമവും തുടരാനാണ് സാധ്യത. ഉത്പാനം നടക്കുന്നുണ്ടെങ്കിലും വിതരണത്തില്‍ പിഴവ് സംഭവിക്കുന്നുണ്ട്. ഓക്‌സിജന്‍ എത്തിക്കാന്‍ വാഹനങ്ങള്‍ കുറവാണ്. വാഹനം ലഭിക്കുമ്പോള്‍ സിലണ്ടറുകള്‍ കയറ്റാനുളള ജോലിക്കാരെ ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ ഡല്‍ഹിക്ക് സമാനമായ അവസ്ഥയാണ് കേരളത്തിലും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *