റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സർക്കാർ ശിശു പരിപാലന സ്ഥാപനങ്ങളിലെ കുട്ടികൾക്ക് വിദഗ്ദ്ധ പരിചരണംലഭ്യമാക്കാൻ വനിതാ- ശിശു വികസന മന്ത്രാലയം ,ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി കൈകോർക്കുന്നു

May 11, 2021 - 9:58 pm

രാജ്യത്താകമാനം സർക്കാർ  ശിശു പരിപാലന കേന്ദ്രങ്ങളിൽ വസിക്കുന്ന കുട്ടികൾക്ക് വിദഗ്ദ്ധ പരിചരണം നൽകുന്നതിനായി വനിതാ-ശിശു വികസന മന്ത്രാലയം ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി ഒത്തു ചേരുന്നു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി ട്വീറ്റുകളിലൂടെ അറിയിച്ചതാണ്  ഈ കാര്യം.  

ശിശുസംരക്ഷണ സേവനങ്ങൾക്കായുള്ള പദ്ധതി പ്രകാരം കുട്ടികൾക്ക് നൽകുന്ന വൈദ്യസഹായത്തിനു പുറമേയാണിത്.  ആഴ്ചയിൽ 6 ദിവസം  ഉച്ചകഴിഞ്ഞുള്ള സമയം  വിദഗ്ദ്ധ ശിശുരോഗവിദഗ്ദ്ധർ ഉൾപ്പെടുന്ന   ഈ ടെലിമെഡിസിൻ സേവനം രാജ്യത്തിന്റെ വിദൂര കോണുകളിൽ നിന്നുള്ള പരിചരണക്കാർ / ശിശുസംരക്ഷണ ഓഫീസർമാർഎന്നിവർക്ക്  ലഭ്യമാക്കും. 2000 ത്തി ലധികം ശിശു പരിപാലന കേന്ദ്രങ്ങളിൽ നിന്നുള്ള  ആയിരക്കണക്കിന് കുട്ടികൾക്ക് ഈ സേവനത്തിലൂടെ പ്രയോജനം ലഭിക്കും.    കേന്ദ്ര , മേഖല , സംസ്ഥാന , നഗര തലങ്ങളിലുള്ള  30,000 ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് അംഗങ്ങളുടെ ശക്തമായ   ശൃംഖലയിൽ നിന്ന് രൂപീകരിക്കുന്ന ഒരു വിദഗ്ദ്ധ ടീം   ദുർബലരായ കുട്ടികൾക്ക് വേണ്ട  സേവനങ്ങൾ നൽകുന്നതാണ് . സർക്കാർ നടത്തുന്നതോ  /സഹായിക്കുന്നതോ  ആയ എല്ലാ  ശിശു പരിപാലന കേന്ദ്രങ്ങൾക്കും  ഇന്ത്യൻ അക്കാദമി ഓഫ്  പീഡിയാട്രിക്സ്  നിയോഗിച്ച ഒരു വിദഗ്ദ്ധന്റെ സേവനം  ലഭിക്കും .ഇതോടെ, വിദഗ്ദ്ധ മെഡിക്കൽ കൺസൾട്ടേഷനുകൾ സർക്കാർ ശിശു പരിപാലന സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക്   ഒരു ഫോൺ കോൾ അകലത്തിൽ ലഭ്യമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *