കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച വിവാഹം നടത്തിയ വധുവിന്റെ പിതാവിനെതിരെ പോലീസ് കേസെടുത്തു

പത്തനംതിട്ട. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയ വധുവിന്റെ പിതാവിനെതിരെ പോലീസ് കേസ്. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുളള വളളിക്കോട്ടാണ് സംഭവം. വളളിക്കോട്ടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10മണിക്കായിരുന്നു വിവാഹം. 20 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി നല്‍കിയിരുന്നത്. .എന്നാല്‍ വിവാഹത്തില്‍ പങ്കെടുത്തത് 75 പേരാണ്.

തുടര്‍ന്ന് പത്തനംതിട്ട പോലീസെത്തി പരിശോധന നടത്തുകയും മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം നടത്തിയതായി കണ്ടെത്തി വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍മാര്‍ക്കെതിരെയും കേസെടുക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →