റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ഇടത്താവളമായി 5 രാജ്യങ്ങള്‍ കൂടി

May 9, 2021 - 11:03 am

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ഇടത്താവളമായി പ്രവേശിക്കാന്‍ കഴിയുന്ന 5 രാജ്യങ്ങളുടെ പട്ടിക കൂടി ബെല്‍സലാമ പ്ലാറ്റ് ഫോമില്‍ ഉള്‍പ്പെടുത്തി. ആഡിസ് അബ്ബാ, ഇസ്താംബുള്‍, അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുളള വിമാന ടിക്കറ്റുകള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ബുക്കുചെയ്യാമെന്ന് സ്‌പോണ്‍സര്‍മാര്‍ക്കും ട്രാവല്‍ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അനുമതി നല്‍കിയ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയാതെ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് നിലവില്‍ കുവൈത്ത് യാത്ര നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *