റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

May 2, 2021 - 10:50 am

തിരുവനന്തപുരം : നെടുമങ്ങാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീ ക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തില്‍ സതീശന്‍ നായരാണ് ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയത്.2021 മെയ് 1 ന് രാവിലെ പത്തരയോടെയാണ് സംഭവം. കൈഞരമ്പ് മുരിച്ച് ആത്മഹത്യാശ്രമം നടത്തിയ ഭര്‍ത്താവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസെടുത്തു.

സംശയരോഗമാണ് കോലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുന്ന സമയത്ത് ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് . മക്കള്‍ രണ്ടുപേരും ഓണ്‍ലൈന്‍ ക്ലാസിനായി ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. മകന്‍ ഉച്ചക്ക് എത്തിയപ്പോള്‍ മുന്‍ വശത്തെ വാതില്‍ പൂട്ടിക്കിടക്കുകയായിരുന്നു. അടുക്കള വശത്തെ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.

വെട്ടേറ്റ് കിടന്ന ഷീജയും കൈഞരമ്പ് മുറിച്ച സതീശനേയും പോലീസെത്തിയാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത് .മെഡിക്കല്‍ കോളേജിലെത്തുമ്പോഴേക്കും ഷീജ മരിച്ചു. സതീശന്‍നായര്‍ അപകടനില തരമം ചെയ്തു.

സതീശന്‍ നായരും ഷീജയും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെ സതീശന്‍ ഷീജയുടെ താലി പൊട്ടിച്ചിരുന്നു. നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *