റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിനു പുറമെ പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലും മെയ് 2 ന് വോട്ടെണ്ണൽ

May 2, 2021 - 8:49 am

ന്യൂഡൽഹി: കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലും മെയ് 2 ന് വോട്ടെണ്ണും.

കേരളത്തിൽ മൂന്ന് മുന്നണികളുടെയും രാഷ്ട്രീയ ഭാവിയിൽ നിർണായകമാകും മെയ് 2 ന് വൈകിട്ട് പുറത്തു വരുന്ന ഫലം. ബി.ജെ.പിയെ സംബന്ധിച്ച് അസമിന് പിന്നാലെ ബംഗാള്‍ കൂടി സ്വന്തം അക്കൗണ്ടില്‍ എത്തിയാല്‍ ആകും നേട്ടമാകുക. ഇത് കൂടാതെ പുതിച്ചേരിയില്‍ കൂടി ഭരണം ലഭിക്കും എന്ന് ബിജെപി കരുതുന്നു. കോണ്‍ഗ്രസ് അസമിലും കേരളത്തിലും വിജയവും തമിഴ്നാട്ടില്‍ ഡി.എം.കെ യ്ക്ക് ഒപ്പം ഉള്ള നേട്ടവുമാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. ബംഗാളില്‍ സംയുക്ത മോര്‍ച്ചയ്ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടും എന്നും അതോടെ ത്രിശങ്കുവിലാകുന്ന സഭയില്‍ മമതയുടെ കടിഞ്ഞാണ്‍ പിന്തുണ നല്‍കി എറ്റെടുക്കാം എന്നും കോണ്‍ഗ്രസ് പക്ഷം.

തൃണമുല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എ.ഐ.ഡി.എം.കെ പാര്‍ട്ടികളുടെ കണക്കുകളിലും അതത് സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് ആധിപത്യം ലഭിക്കും എന്നാണ് പ്രവചനം.

കൊവിഡ് സാഹചര്യത്തില്‍ ഫലം വരുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും. പ്രത്യേക കൊവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ആണ് വോട്ടെണ്ണല്‍ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. വിജയാഘോഷ പ്രകടനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *