റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെയ്‌ 1മുതല്‍ 4 വരെ യാതൊരുവിധ കൂടിച്ചേരലുകളും പാടില്ല: ഹൈക്കോടതി

April 30, 2021 - 5:03 pm

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട്‌ മെയ്‌ 1 മുതല്‍ 4 വരെ യാതൊരു തരത്തിലുളള കൂടിച്ചേരലുകളും പാടില്ലെന്ന്‌ ഹൈക്കോടതി. കോവിഡ്‌ രോഗബാധ അതിതീവ്രമായി ഉയരുന്ന സാഹചര്യത്തില്‍ കോവിഡ്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കരുത്‌. പോലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പുവരുത്തണം. അനധികൃതമായി ഒത്തുകൂടുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമം അനുസരിച്ച്‌ കേസെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *