റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ഭേദമായി വീട്ടിലെത്തിയ യുവാവ് മരിച്ചു

April 27, 2021 - 10:42 am

അരീക്കോട്: കോവിഡ് ഭേദമായി വീട്ടിലെത്തിയ യുവാവ് മരിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്തിലെ ചെമ്പ്രകാട്ടൂരില്‍ കുറുക്കന്‍കുന്നത്ത് ശങ്കരന്‍ ചെട്ടിയാരുടെ മകന്‍ രതീഷ് (38) ആണ് മരിച്ചത്. 2021 ഏപ്രില്‍ 12നാണ് രതീഷിനെ കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഞായറാഴ്ച വീട്ടില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 25ന് രാവിലെ ചില അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് അരീക്കോട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെനിന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.അവിടെ ചികിത്സ തുടരുന്നതിനിടെയാണ് രതീഷ് മരണപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *