തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വേണ്ടെന്ന് തീരുമാനിച്ച് രാഷ്ട്രീയ കക്ഷികൾ. കോവിഡുമായി ബന്ധപ്പെട്ട് 26/04/21 തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് എല്ലാ കക്ഷിനേതാക്കളും ഈ തീരുമാനത്തിലെത്തിയത്.
ആഹ്ലാദ പ്രകടനം ഏതെങ്കിലും നിയമമോ ഉത്തരവോ മൂലം നിരോധിച്ചിട്ടില്ല. രാഷ്ട്രീയ നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടതെന്നും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് 2 ന് ആഹ്ലാദ പ്രകടനങ്ങൾ നടന്നേക്കുമെന്ന ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.