വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍.
മൂന്നാംഘട്ട വാക്‌സിനേഷന്‍ വിലനിര്‍ണ്ണയം സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് 26/04/21 തിങ്കളാഴ്ച മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രത്തിന്റെ 50 ശതമാനം ക്വാട്ടയില്‍ നിന്നും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നയപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങാനും വില നിശ്ചയിക്കാനും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതുക്കിയ നയം അനുസരിച്ച് മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്.

Share
അഭിപ്രായം എഴുതാം