ന്യൂഡല്‍ഹി: യുപിയില്‍ ജയിലിലടക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചു. ദീര്‍ഘനാളായി പ്രമേഹവും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും അനുഭവിക്കുന്ന അദ്ദേഹത്തിന് കോവിഡ് ബാധിച്ചതോടെ ആരോഗ്യനില വഷളായി. സിദ്ദിക്ക് കാപ്പന് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യു.ജെ)കോടതിയെ സമീപിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ മഥുരയിലെ കെഎം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ജയിലില്‍ വൃത്തിഹീനമായ സാഹചര്യമാണുളളത്. കുടിവെളളം കിട്ടാത്തതിനാല്‍ ടോയിലറ്റിലെ വളളം കുടിക്കേണ്ടി വന്നു. ആരോഗ്യനിലക്ക് ചേരാത്ത ഭക്ഷണം നല്‍കുന്നതുകാരണം ഛര്‍ദ്ദിയുണ്ടായി . ആരോഗ്യം മോശമായി കുളിമുറിയില്‍ വീണ് സിദ്ദിക്കിന് ഗുരുതരമായി പരിക്കുപറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായി ജീവനുതന്നെ ഭീഷമിയാകുന്ന സാഹചര്യമാണുളളത്. യുപിയില്‍ നിന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കോ എയിംസിലേക്കോ അദ്ദേഹത്തെ അടിയന്തിരമായി മാറ്റി മികച്ച ചികിത്സ ഉറപ്പാക്കണമെന്നാണ് ആവശ്യം.



