റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിപണികളില്‍ നഷ്ടം തുടരുന്നു

April 21, 2021 - 11:59 am

മുംബൈ: കോവിഡ് വ്യാപനം വിപണികളില്‍ സൃഷ്ടിച്ച പ്രഹരം തുടരുന്നു. ആഗോള കാരണങ്ങളും മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാമെന്ന ഭീതിയും വിപണിയില്‍ പ്രതിഫലിച്ചു. ഇന്നലെയും ലാഭത്തില്‍ തുടങ്ങിയ വിപണികള്‍ വ്യാപാരമധ്യത്തോടെ നഷ്ടത്തിലേക്കു ചുവടു മാറ്റുകയായിരുന്നു.വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പുമാണു നഷ്ടങ്ങള്‍ക്കു വഴിവച്ചത്. സെന്‍സെക്‌സ് 243.62 പോയിന്റ് നഷ്ടത്തില്‍ 47,705.80ലും നിഫ്റ്റി 63.10 പോയിന്റ് താഴ്ന്ന് 14,296.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിലെ 1,603 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,187 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

വിദേശനിക്ഷേപകരുടെ പിന്‍മാറ്റവും രൂപയുടെ മൂല്യച്ചുതിയും വിപണികള്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഡോളറിനെതിരേ 74.88ലാണ് രൂപ ഇന്നലെ വിനിമയം നടത്തിയത്. വിദേശനിക്ഷേപകരാണെങ്കില്‍ തിങ്കളാഴ്ച മാത്രം 1,633.70 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു. രാമനവമി പ്രമാണിച്ച് 21-4-2021 ബുധനാഴ്ച ഇന്ത്യന്‍ വിപണികള്‍ക്ക് അവധിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *