റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ വാക്‌സിന്‌ ഒരുഡോസിന്‌ 700 മുതല്‍ 1000 രൂപ വരെ വിലയാവും

April 21, 2021 - 11:49 am

ന്യൂഡല്‍ഹി: സ്വകാര്യ മേഖലയില്‍ കോവിഡ്‌ വാക്‌സിന്‍ വില്‍പ്പന തുടങ്ങുന്നതോടെ ഒരു ഡോസിന്‌ 700 മുതല്‍ 1000 രൂപവരെ വിലവന്നേക്കാം. കമ്പനികളുടെ ലാഭംം ഉള്‍പ്പടെയുളള വിലയാണിത്‌ . കോവിഷീല്‍ഡ്‌ വാക്‌സിന്‌ 1000 രൂപ സ്വകാര്യ വിപണിയില്‍ വില നല്‍കേണ്ടിവരും. നിലവില്‍ ഈ വാക്‌സിന്‌ സര്‍ക്കാര്‍ നല്‍കുന്നത്‌ 150 രൂപയാണ്‌ . നവീനമായ ശീതീകരണ ശൃംഖല ആവശ്യമുളളതിനാല്‍ വിദേശ വാക്‌സിനുകളുടെ വില ഇതിലും കൂടിയേക്കാം. വിപണിയില്‍ വാക്‌സിന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വിലയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകാനുമിടയുണ്ട്‌. എന്തായാലും വില സംബന്ധിച്ചുളള സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ്‌ കമ്പനികള്‍.

മെയ്‌ ഒന്നിന്‌ മുമ്പ്‌ വിപണി വിലയും സര്‍ക്കാരിന്‌ നല്‍കുന്ന വിലയും നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കേണ്ടി വരും. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ വിലയിലാണ്‌ വാക്‌സിന്‍ വാങ്ങുന്നത്‌. അന്താരാഷ്ട്ര വിപണിയില്‍ കോ വാക്‌സിന്റെ വില 1100-1500 രൂപക്കിടയിലാണ്‌. ആഗോള വിപണിയില്‍ മൊഡേണാ വാക്‌സിന്റെ ഒറ്റ ഡോസിന്‌ 1130-2500 രൂപയാണ്‌ വില . ഫൈസര്‍ വാക്‌സിനാവട്ടെ നല്‍കേണ്ടത്‌ 500-1800രൂപയും , സ്‌പുട്‌നിക്കിന്‌ 750-1430രൂപ വരെയുമാണ്‌ വില ഈടാക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *