റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡില്‍ വിറങ്ങലിച്ച് രാജ്യം, രണ്ടര ലക്ഷം കവിഞ്ഞ് പുതിയ കേസുകള്‍

April 20, 2021 - 2:09 pm

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്നു. 2,59,170 പുതിയ കേസുകളാണ് 20/04/21 ചൊവ്വാഴ്ച രാവിലെ വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനുള്ളില്‍ 1761 മരണങ്ങളും കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1,53,21,089 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 20,31,977 ആണ്. 1,80,530 ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് വാക്സിനുകളില്‍ രാജ്യം ദൗര്‍ലഭ്യം നേരിടുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

നേരത്തെ ആദ്യഘട്ടത്തില്‍ 60 കഴിഞ്ഞവര്‍ക്കും രണ്ടാം ഘട്ടത്തില്‍ 45 കഴിഞ്ഞവര്‍ക്കുമാണ് വാക്സിനേഷന്‍ നല്‍കിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *